നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. ഡോകട്ര്‍ ഹൈദരലിയെ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ ഹൈദരലി നേരത്തെ മൊഴി മാറ്റിപറഞ്ഞിരുന്നു. പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഈ ശബ്ദ സന്ദേശം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെന്‍ഡ്രൈവ് കോടതിക്ക് സമര്‍പ്പിച്ചത്.