ബെംഗളൂരുവില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ധ്രുവ് റാഠിയും പ്രകാശ് രാജും


druv rathi

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ബെംഗളൂരുവില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ധ്രുവ് റാഠിയും സിനിമ താരം പ്രകാശ് രാജും. ബെഗളൂരു ഫ്രീഡം പാര്‍ക്കിലാണ് കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് അന്യായമായി നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധം നടക്കുന്നത്. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ, യൂട്യൂബർ ധ്രുവ് റാഠി എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു.


സിജെപി നേതാക്കൾക്കൊപ്പം നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും വേദിയിലുണ്ട്.യൂട്യൂബ് ഇൻഫ്ലുവൻസറായ ധ്രുവ് റാഠിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിജെപി നേതാക്കളും പ്രകാശ് രാജും നേരത്തെ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ അറിയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് റാഠിയും തന്റെ ‘എക്സ്’ (X) അക്കൗണ്ടിൽ വീഡിയോ പങ്കുവെക്കുകയും, ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.വോട്ടർ പട്ടികയിലെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒരു “ജനകീയ ട്രൈബ്യൂണൽ” സംഘടിപ്പിക്കുന്നുവെന്നാണ് സിജെപി അറിയിച്ചത്.


എസ്ഐആർ നടപടിമൂലം പ്രയാസങ്ങൾ നേരിട്ടുവെന്ന് അവകാശപ്പെടുന്നവരും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യുവജന സംഘടനകളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പരിപാടി സംഘടിപ്പിക്കുന്നത്.ഗ്യാനേഷ് കുമാർ രാജിവെച്ചാലും പ്രതിഷേധക്കാർ പിന്മാറില്ലെന്നും തിരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സിജെപിയുടെ സൗരവ് ദാസ് പറഞ്ഞു; ബിജെപിയുടെ നീക്കം “ശാശ്വതമായ അധികാരത്തോടുള്ള ആർത്തി”യാണ് വെളിപ്പെടുത്തുന്നതെന്നും സിജെപി പറഞ്ഞിരുന്നു.



Sharing is Caring