പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകണം വികസനം : ശാസ്ത്ര വേദി

ശാസ്ത്ര വേദി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ഐ. അജയൻ

പരിസ്ഥിതിക്ക് ദോഷം വരുത്താതെയുള്ള വികസന പ്രവൃത്തികൾക്ക് സർക്കാർ മുൻഗണന നൽകണമെന്ന് ശാസ്ത്ര വേദി സംസ്ഥാന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വർഷംതോറും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഇല്ലായ്മ ചെയ്യാൻ ആവശ്യമായ നടപടികൾ എടുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ.വി.ഉണ്ണികൃഷ്ണൻ നായർ (പ്രസിഡൻറ് ) ബി.സി. ഉണ്ണിത്താൻ, ജെ.എസ്. അടുർ (വർക്കിംഗ് പ്രസിഡൻറ് മാർ ) പഴംകുളം സതീഷ് , ചെല്ലമ്മ ടീച്ചർ, ഡോ. ഗോപി മോഹൻ ,പി.സുദീപ്, കൊയ്യം നാരായണൻ (വൈസ് പ്രസിഡന്റ് മാർ ) അഡ്വ. മരുതംകുഴി സതീഷ് കുമാർ (ജനറൽ സെക്രട്ടറി), ഡോ. പ്രവീൺ സാകല്യ , പി.ഐ. അജയൻ , എ. സ്റ്റാൻലി , വി. സുന്ദരേശ പണിക്കർ (സെക്രട്ടറിമാർ ) വി.വിജയകുമാർ (ഖജാൻജി ) വി.എസ്.ഹരീന്ദ്രനാഥ് (സ്റ്റേറ്റ് കോ-ഓർഡിനേറ്റർ) ഡോ. പ്രേംജിത്ത് (ചീഫ് എഡിറ്റർ) എൻ.എൽ. ശിവകുമാർ (എഡിറ്റർ) സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഡോ. ഹരി നാരായണൻ , ഡോ.സജിത്ത് ബാബു, എ.എ. കലാം, രാജീവ, ഡോ.സുഭാഷ്, ഡോ.ഷാജി വെള്ളല്ലൂർ, സന്തോഷ് കുമാർ , അഡ്വ.കെ.ആർ. കുറുപ്പ്, കെ.ജി.ശ്രീകുമാർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *