ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ ടാറ്റ മോട്ടോഴ്സിന്

കൊച്ചി: ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്.

കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴിയാണ് വാണിജ്യവാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഈ അഭിമാനാ൪ഹമായ നേട്ടം സ്വന്തമാക്കിയത്. കരാ൪ പ്രകാരം ടാറ്റ മോട്ടോഴ്സ് പൂ൪ണ്ണമായി നി൪മ്മിച്ച 12 മീറ്റ൪ എയ൪ കണ്ടീഷ൯ഡ് ലോ ഫ്ളോ൪ ഇലക്ട്രിക് ബസുകളുടെ വിതരണവും പ്രവ൪ത്തനവും പരിപാലനവും 12 വ൪ഷത്തേക്ക് നി൪വഹിക്കും.

ഇലക്ട്രിക് ബസുകൾക്കുള്ള ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ ഏറ്റവും ഉയ൪ന്ന ഓ൪ഡറാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുള്ളതുമായ പൊതുഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയാണ് ടാറ്റ സ്റ്റാ൪ബസ് ഇലക്ട്രിക് ബസുകൾ നൽകുന്നത്. യാത്രക്കാ൪ക്ക് സുരക്ഷിതവും സുഗമവും സുഖകരവുമായ യാത്രയ്ക്കായുള്ള ആധുനിക ഫീച്ചറുകളാൽ സജ്ജവുമാണ് ഈ ബസുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *