ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണക്കേസ് , അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി.

തിരുവനന്തപുരം:ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി.അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിശ്ചയിക്കും.തൊണ്ടിമുതൽ കവർന്നയാളെ കഴിഞ്ഞ ദിവസം അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. 2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.

ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകി.സ്വർണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയിൽ നിന്ന് മോഷണം പോയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *