കോവിഡ് ബുസ്റ്റര്‍ ഡോസ് വാക്സിന്‍ പരിഗണനയില്ലെന്ന് ഐ​.സി​.എം​.ആ​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​.സി​.എം​.ആ​ര്‍. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തിനാണ് ഇപ്പോള്‍ മു​ന്‍​ഗ​ണ​ന​ നല്‍കുന്നതെന്നും ഐ​.സി​.എം​.ആ​ര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്സിന്‍റെ ആദ്യഡോസ് എടുത്തവര്‍ 62 ശതമാനം പിന്നിടുന്ന ഘട്ടത്തിലാണ് ഭാര്‍ഗവയുടെ പ്രഖ്യാപനം. 20 ശതമാനത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു.

കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നവും വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 97.5 ശ​ത​മാ​നവും ഫ​ല​പ്ര​ദ​മാണെന്നാണ് ഐ.​സി​.എം​.ആ​ര്‍ വി​ല​യി​രു​ത്തല്‍.

അ​തേ​സ​മ​യം, ഉ​ത്സ​വ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് കേ​ന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *