ചാള്‍സ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂര്‍ രത്‌നം അണിയില്ലെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടനിലെ രാജാവായുള്ള ചാള്‍സ് രാജകുമാരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ രണ്ടാം ഭാര്യ കാമില കോഹിനൂര്‍ രത്‌നം പതിപ്പിച്ച കിരീടം അണിയില്ലെന്ന് റിപ്പോര്‍ട്ട്.കോഹിനൂര്‍ രത്‌നവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം ഇപ്പോഴും പ്രതിക്കൂട്ടില്‍ തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷുകാരുടെ കോളനിവല്‍ക്കരണവും അടിമത്തവും കൊള്ളയടിക്കലും വീണ്ടും ചര്‍ച്ചയായിരുന്നു. തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈ കിരീടം ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയ്‌ക്ക് ലഭിച്ചിരുന്നു. 14 -ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ വജ്രം നൂറ്റാണ്ടുകളായി കൈമാറിക്കൊണ്ടിരിക്കുകയാണ്. 1937 -ല്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ കിരീടധാരണത്തിനായി, എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂര്‍ വജ്രം നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. 2800 ഡയമണ്ടുകള്‍ക്കൊപ്പം 105 കാരറ്റ് കോഹിനൂര്‍ രത്‌നവും അടങ്ങുന്നതാണ് ഈ കിരീടം.

1947ലും 1953ലും കോഹിനൂര്‍ തിരികെ നല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ കൊള്ള ചെയ്തതാണ് എന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.ഇത് തിരികെ കൊണ്ടു വരാനുള്ള നയതന്ത്ര പരിശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *