അടിപൊളി കൂന്തള്‍ ബിരിയാണി

കൂന്തള്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന നോക്കാം

500ഗ്രാം കൂന്തളാണ് ബിരിയാണിക്കായി എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനില്‍ 2ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ 1/4 സപൂണ്‍ പെരുംജീരകം 2കഷ്ണം പട്ട 4ഏലക്ക 4ഗ്രാമ്ബൂ ഇവ പൊട്ടിച്ച്‌ 2സവാള കനംകുറഞ് അരിഞത് 4പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക.

അതിനു ശേഷം 2തക്കാളി അരിഞതും ചേര്‍ത്ത് വഴറ്റി കുറച്ച്‌ മല്ലിയീല പൊതിന (കുറച്ചു മതി) 1ടീസ്പൂണ്‍ ഗരം മസാല 2ടേബിള്‍സ്പൂണ്‍ തൈര് അര സ്പൂണ്‍ മഞള്‍പൊടിയും അരസ്പൂണ്‍ മുളകുപൊടി(optional) പാകത്തിന് ഉപ്പും ചേര്‍ത്ത് കൂന്തള്‍ ഇട്ട് ഇളക്കി പാത്രം മൂടി വെച്ച്‌ വേവിക്കുക.

ഇനി റൈസ് റെഡിയാക്കാം

ഒരു പാത്രത്തില്‍ അരി വേവിച്ച്‌ ഊറ്റാനുള്ള വെള്ളം വെച്ച്‌ തിളപ്പിക്കുക. ഉപ്പും ഒരു സ്പൂണ്‍ നെയ്യും 2ഏലക്കായും അര മുറി ചെറുനാരങ്ങയും പിഴിഞൊഴിച്ച്‌ തിളക്കുമ്ബോള്‍ കഴുകി ഊറ്റി വെച്ച ബിരിയാണി അരിയും(ജീരകശാല നല്ലത്) ചേര്‍ത്ത് വേവിച്ച്‌ മുക്കാല്‍ വേവില്‍ ഊറ്റുക.

ഇനി തയ്യാറാക്കിയ കൂന്തള്‍ മസാലയുടെ മുകളിലായി ഓരോ ലെയറായി റൈസ് നിരത്തുക.ഇടയില്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില ഗരം മസാല ഇവ വിതറിക്കൊടുക്കുക.ഏറ്റവും മുകളില്‍ ഒരു സ്പൂണ്‍ നെയ്യും തൂവി വായു കടക്കാതെ അടച്ച്‌ 10 മിനുട്ട് സിമ്മില്‍ ദം ചെയ്യുക. അതിനു ശേഷം വിളമ്ബാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *