ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച്

ആലപ്പുഴ : മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കളങ്കിത വ്യക്തിയെ സർക്കാർ ആലപ്പുഴ കളക്ടറായി നിയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി സി സി നേതൃത്വത്തിൽ കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി.

നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചും തുടർന്ന് കലക്ടറേറ്റിന് മുന്നിൽ നടന്ന വമ്പിച്ച കൂട്ടധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

അഡ്വ ഷാനിമോൾ ഉസ്മാൻ ,ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്‌, തോമസ് ജോസഫ്,ബാബു ജോർജ്, സുബ്രഹ്മണ്യദാസ് ,അഡ്വ: റീഗോ രാ ജൂ, പി തമ്പി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *