ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി


shaji k m

മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതിയിൽ സർക്കാർപദവി ദുരുപയോഗം ചെയ്യുകയും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് ആരോപിച്ചിട്ടുള്ളത്.ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ മന്ത്രി തിരിച്ചേൽപ്പിച്ചിരുന്നു.


കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണ്. കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല. ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും ഷാജി പ്രതികരിച്ചു.




Sharing is Caring