കോമണ്‍വെല്‍ത്ത് ഗെയിംസ് : ട്വന്‍റി-20 മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് നടക്കുന്ന ട്വന്‍റി-20 മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍.
ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു വനിതാ ടി20 ക്രിക്കറ്റ് ഇനമാവുന്നത്.

ഇന്ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം. 1998ലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യത്തെ കായിക ഇനമായി ക്രിക്കറ്റ് മാറിയത്. പുരുഷന്‍മാരുടെ ഏകദിന മത്സരമായിരുന്നു അത്. ദക്ഷിണാഫ്രിക്കയാണ് അന്ന് സ്വര്‍ണം നേടിയത്.

ഓള്‍റൗണ്ടര്‍ ആയ പൂജ വസ്ത്രാക്കറിന് കോവിഡ് പോസിറ്റീവായതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പായി ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. ബാറ്റിങ് നിരയില്‍ താഴെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനും ബൗളിങ്ങില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനും സാധിക്കുന്ന താരമാണ് പൂജ. കോവിഡ് പോസിറ്റീവായിരുന്ന മറ്റൊരു ഇന്ത്യന്‍ താരമായ എസ് മേഘ്‌ന ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *