കൊല്ലം മാർക്കറ്റിൽ ശുചീകരണ പ്രവർത്തി നടത്തി

കൊയിലാണ്ടി:കൊല്ലം മാർക്കറ്റും പരിസരവും ജനകീയ സഹകരണത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തി
നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സമീപ ദിവസങ്ങളിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നേത്രത്വത്തിൽ വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ
എന്നിവരുടെ സഹകരണത്തോടെ മത്സ്യമാർക്കറ്റ്, മറ്റ് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ ശുചീകരിച്ചത്.
/
ശുചീകരണ പ്രവർത്തിക്ക് നഗരസഭ ശുചീകരണത്തൊഴിലാളികളും പങ്കെടുത്തു.

നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും, കൊല്ലം ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരും നിർദ്ദേശങ്ങൾ നൽകാനുണ്ടായിരുന്നു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്, പ്രജില, കൗൺസിലർമാരായ നജീബ്, ഫക്രുദ്ദീൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *