മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപിയുടെ മുന്നറിയിപ്പ്. ഗാന്ധി ജയന്തി ദിനം മുംബൈയിൽ സമരം തുടങ്ങും എന്നും സിജെപി പറഞ്ഞു. എസ്ഐആർ നിർത്തിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും മത്സരിക്കുന്നത് തുടർന്നാൽ അത് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് നിർത്തണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കേ പറഞ്ഞു.പ്രതിപക്ഷം എത്ര കാലം ഇങ്ങനെ സഹിച്ച് തുടരുമെന്ന് ദിപ്കെ ചോദിച്ചു. തങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമക്കേട് നടക്കുമ്പോൾ ബഹളം വയ്ക്കുകയും മറ്റിടങ്ങളിൽ നടക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് തുടരാനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചു












