CJP പ്രതിഷേധം;കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്,


cjp 1

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നതായി വിവരം. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യവുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സമരവേദിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ ഇന്നലെ ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു.


കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ കെജ്‌രിവാള്‍ നേരിട്ടെത്തിയിരുന്നു. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നു. സിജെപി സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനം.

online news portal

ജന്തര്‍ മന്ദര്‍ സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ആണെന്നാണ് ആരോപണം. കോണ്‍ഗ്രസ് സമരം ബിജെപിയുടെ അറിവോടെയാണെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. അതേസമയം ഇന്ന് കരിദിനമായി ആചരിക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം. പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്താനാണ് ഇന്‍ഡ്യ സഖ്യ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Sharing is Caring