കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍

കൊച്ചിയിലെ   ഫ്‌ളാറ്റുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു. മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തടയാന്‍ നടപടികള്‍ ശക്തമാക്കുകയാണെന്നും ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ച വരുത്തുകയോ അസ്വഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാതിരിക്കുകയോ ചെയ്താല്‍ അവരെ കൂട്ടുപ്രതിയാക്കി കേസെടുക്കും.

ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഇതിന്റെ നടപടികള്‍ക്കായുള്ള രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു. കാക്കനാട് യുവാവിനെ കൊന്ന ശേഷം ചാക്കിലാക്കി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *