പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ


പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു.പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ വില കൂട്ടുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കാറില്ല. ഇപ്പോ കൂട്ടിയതും ഞങ്ങളുടെ തലയിൽ. സത്യത്തിൽ ഈ വകുപ്പിൽ എനിക്ക് നോട്ടമുണ്ടായിരുന്നു. ബിന്ദുവായതുകൊണ്ടാണ് കൊടുത്തതാണ്.


ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കണം. എല്ലാ മാസവും ഞാൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗുണനിലവാരത്താൽ വിട്ടുവീഴ്ചയരുത്. കാലിത്തീറ്റയുടെ വിലയിൽ സർക്കാർ ഇടപെടണം. ക്ഷീരവകുപ്പിന് പ്രത്യേക പരിഗണന ഉണ്ടാകും. തീറ്റപ്പുല്ല് കൃഷി വർദ്ധിപ്പിക്കണം. പാലിന്റെ വില കൂട്ടുമ്പോൾ കാലിത്തീറ്റയുടെ വിലയും കൂട്ടും. അത് കൊണ്ട് കർഷകർക്ക് കൂട്ടുന്ന തുകയുടെ പ്രയോജനം ഉണ്ടാകുന്നില്ല.ഇപ്പോൾ പാൽ വില കൂട്ടിയതിന്റെ പഴി തനിക്ക്. താൻ ആത് എതിർത്തില്ല. പ്രതിപക്ഷം ആയിരുന്നപ്പോളും എതിർത്തിട്ടില്ല. ക്ഷീര കർഷകരുടെ അധ്വാനമാണ് ആലോചിക്കുന്നത്.

online news portal



Sharing is Caring