കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടായേക്കും.വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലിനും ലക്ഷദ്വീപിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദം വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *