കെട്ടിട നികുതി ഇളവ് :സാബു എം ജേക്കബിന്റെ അപേക്ഷ തള്ളി സര്‍ക്കാര്‍

കിഴക്കമ്ബലത്ത് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന് ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളി.

കിഴക്കമ്ബലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്ന ഗോഡൗണാണ് കെട്ടിടമെന്നും ജനങ്ങളില്‍ നിന്ന് പണം ഈടാക്കി ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നുണ്ടെന്നും അതിനാല്‍ നികുതി ഇളവ് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നികുതിയായി ചുമത്തിയ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരത്തി അറുന്നൂറ് രൂപയില്‍ യാതൊരു ഇളവും വേണ്ടെന്നാണ് നിര്‍ദേശം.കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്ബലം വില്ലേജിലെ ബ്ലോക്ക് 25ലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സാബു സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അരി, പഞ്ചസാര, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് കെട്ടിടം. പ്രദേശവാസികളില്‍ നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയാണ് വില്‍പ്പന നടത്തുന്നതെന്നും അതിനാല്‍ കെട്ടിടനികുതി ഇളവ് നല്‍കേണ്ട ആവശ്യമില്ലെന്നും കാണിച്ച്‌ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയുടെ 50 ശതമാനം ഈടാക്കുന്നുണ്ട്.

അതിനാല്‍ സൗജന്യമായി നല്‍കുന്നതായി കണക്കാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *