അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും മസാര്‍-ഇ-ഷെരീഫിലും സ്‌ഫോടനം. നാലിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.32 പേര്‍ക്ക് പരിക്കേറ്റു.ആദ്യ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത് മസാര്‍-ഇ-ഷെരീഫിലും പിന്നീട് കാബൂളിലുമാണ്.

PD 10, PD 5 പ്രദേശങ്ങളില്‍ ബസിലും വാലിലുമാണ് ആക്രമണം ഉണ്ടായത്.ബാല്‍ഖ് പ്രവിശ്യന്‍ തലസ്ഥാനമായ വടക്കന്‍ നഗരത്തില്‍ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം.സംഭവത്തില്‍ 9 പര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരിക്കേറ്റു.

കാബൂള്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹസ്രത്ത്- ഇ-സെക്രിയ മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *