ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ള മുണ്ടുകളും ഷര്‍ട്ടുകളും, ബോചെ യുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്.

ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) യും മുന്‍ എം പിയും ജി സി ഡി എ ചെയര്‍മാനുമായ കെ ചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോചെയും മോഡലുകളും ചേര്‍ന്ന് ബോചെ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് റാമ്പ് വാക്ക് നടത്തി.

54 ഇനം ഗൃഹോപകരണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം പുതിയ ഉത്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നതായ് ചെയര്‍മാന്‍ ബോചെ അറിയിച്ചു.
കേരളത്തിലെ എല്ലാ പ്രമുഖ റീട്ടെയില്‍ ഷോപ്പുകളിലും, കൂടാതെ ബോബി ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് സ്ഥാപനമായ ഫിജിക്കാര്‍ടിലൂടെയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഫിജിക്കാര്‍ട്ട് സി ഒ ഒ അനീഷ് കെ .ജോയ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി. സിനിമ താരം സോന നായര്‍, ഫിജിക്കാര്‍ട്ട് സി ഇ ഒ ജോളി ആന്റണി, മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി ജി എം പൗസണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബോബി ഗ്രൂപ്പ് പി ആര്‍ ഒ ജോജി എം ജെ സ്വാഗതവും ഷിനില്‍ ചാക്കോ നന്ദിയും പറഞ്ഞു. കേരളത്തിലെ ഗൃഹോപകരണ വസ്ത്ര വില്‍പ്പന രംഗത്തെ പ്രമുഖ വ്യക്തികളും കലാകായിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *