ബോബി ഗ്രൂപ്പ് ഗൃഹോപകരണ മേഖലയിലേക്ക്

ഇന്ത്യയിലും വിദേശത്തും സ്വര്‍ണ്ണവ്യാപാര രംഗത്തും ബാങ്കിങ്ങ് – എന്‍ ബി എഫ് സി, ട്രാവല്‍ ആന്‍ഡ് ടൂറിസം (ഓക്‌സിജന്‍ റിസോര്‍ട്ട്, കാരവാന്‍ ടൂറിസം, റോള്‍സ് റോയ്‌സ് ടാക്‌സി) ഇ-കോമേഴ്‌സ് മേഖലകളിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബോബി ഗ്രൂപ്പ് ഈ വര്‍ഷത്തെ ഓണക്കാലം മുതല്‍ ഗൃഹോപകരണ – വസ്ത്ര വില്‍പന രംഗത്തേക്കും ചുവടു വയ്ക്കുന്നു. ഇന്ത്യയിലാകമാനം 75 ലക്ഷത്തിലധികം ആരാധകരുള്ള ഡോ. ബോബി ചെമ്മണൂരിനെ ആരാധകര്‍ നെഞ്ചിലേറ്റി വിളിക്കുന്ന ‘ബോചെ’ എന്ന ബ്രാന്‍ഡില്‍ തന്നെയാണ് ഗൃഹോപകരണ ഉല്‍പ്പന്നങ്ങളും വസ്ത്രങ്ങളും വിപണിയില്‍ ഇറക്കുന്നത്.

ജൂലൈ 31 ന് 5 മണിക്ക്, കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് ബോബി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് പ്രോഡക്ട് ലോഞ്ച് നിര്‍വഹിക്കുന്നു. കേരളത്തിലെ ഗൃഹോപകരണ വസ്ത്ര വില്‍പ്പന രംഗത്തെ പ്രമുഖ വ്യക്തികളും കലാകായിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കുന്നു.

ഗൃഹോപകരണ ഉല്‍പ്പന്നങ്ങുടെ വിപണന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഒരു വീട്ടിലേക്ക് ആവശ്യമായ 54 ലധികം നോണ്‍സ്റ്റിക്ക്-സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയിലും ഓഫറിലും ഈ ഓണക്കാലം മുതല്‍ കേരളത്തിലൂടനീളമുള്ള സൂപ്പര്‍ മാര്‍ക്കററുകളിലും ഇലക്ട്രോണിക്ക് ഷോറൂമുകളിലും ലഭ്യമാക്കുന്നതാണ്.
കൂടാതെ മികച്ച വില്‍പ്പാനാനന്തര സേവനവും കമ്പനി ഉറപ്പു നല്‍കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മള്‍ട്ടി-നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പന്നരായ ടീം ഇതിന് നേതൃത്വം നല്‍കുന്നു.
കൂടാതെ, ഈ ഓണ വിപണിയെ ലക്ഷ്യം വച്ച് തന്നെ, ബോബി ഗ്രൂപ്പിന്റെ തമിഴ്‌നാട് തിരിപ്പൂരുള്ള ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത വെള്ളമുണ്ടും ഷര്‍ട്ടും ‘ബോചെ’ എന്ന ബ്രാന്‍ഡില്‍ ഇതേ ദിവസം പുറത്തിറക്കുന്നു.

കേരളത്തിലുടനീളമുള്ള വസ്ത്ര വിപണന ഷോറുമുകളില്‍ ബോചെ വെള്ളമുണ്ടും ഷര്‍ട്ടും ലഭ്യമാക്കുന്നതാണ്. ഇതിന് പുറമേ, ഗ്രൂപ്പിന്റെ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫിജിക്കാര്‍ട്ടിലൂടെയും ഗൃഹോപകരണങ്ങളും വെള്ളമുണ്ടും ഷര്‍ട്ടും ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതാണ്.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഗൃഹോപകരണ മേഖലയില്‍ 200 ഓളം പുതിയ ഉല്‍പ്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നതായും ചെയര്‍മാന്‍ ബോചെ അറിയിച്ചു. ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അനിഷ് കെ ജോയ് (C-OO), ജോജി എം.ജെ (Group PRO) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *