“റോഡിൽ കുളം” ബി.ജെ.പി ജല സത്യഗ്രഹ സമരം നടത്തി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മൂന്നാലിങ്ങൽ വാർഡിലെ നാലാം ഗൈറ്റിന് സമീപം റോഡിൽ വെളള കെട്ട് രൂപപെട്ടിട്ട് കുളമായി മാറിയിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞ് നോക്കാത്ത കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബി.ജെ.പി. വെള്ളയിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജല സത്യാഗ്രഹ സമരം നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.

അപകടം നിത്യ സംഭവമായ ഈ സ്ഥലത്ത്
റോഡ് കുളമായി കിടന്നിട്ട് വർഷങ്ങളായിട്ടും വാർഡ് കൗൺസിലർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ആഗസ്റ്റ് ഒന്നിന് വാർഡ് കൗൺസിലറുടെ വീട്ടുപടിക്കൽ ബി ജെ പി ജനകീയ സമരം സംഘടിപ്പിക്കുമെന്ന് കെ.ഷൈബു പറഞ്ഞു.

വെള്ളയിൽ ഏരിയ പ്രസിഡണ്ട് എൻ.പി. സിദ്ധാർത്ഥൻ അദ്ധ്യക്ഷത ചെയ്തു.

സംസ്ഥാന സമിതി അംഗം അഡ്വ. എൻ.പി. ശിഖ മുഖ്യപ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റി അംഗം ദീപ ടി. മണി, യുവമോർ ജില്ല മഹിള കോഡിനേറ്റർ അമൃതബിന്ദു, മണ്ഡലം വൈസ്പ്രസിഡണ്ട് ലതിക ചെറോട്ട് , ഏരിയ ജനറൽ സെക്രട്ടറി എൻ.പി. ജയകുമാർ, വൈസ് പ്രസിഡണ്ടുമാരായ ടി.സിദ്ധാർത്ഥൻ, കെ. രഞ്ജിത്ത്, പി.പി.രാജു , പി. സുരേഷ്, നളിനാക്ഷൻ, സുധീർ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *