. ബീന കണ്ണൻ സെലബ്രിറ്റി ഫാഷൻ ഷോ ,ഒക്ടോബർ പത്തിന് കൊച്ചിയിൽ

beena

കൊച്ചി: ഫാഷൻ വിദ്യാർത്ഥികൾക്ക് മാത്രമായി, കേരളത്തിലാദ്യമായി അരങ്ങേറിയ ബീന കണ്ണൻ സെലബ്രിറ്റി എൻസെംബിളിന്റെ രണ്ടാം പതിപ്പ് കൂടുതൽ പ്രത്യേകതകളോടെ ഒക്‌ടോബർ പത്തിന് കൊച്ചിയിൽ നടക്കും. ഫാഷൻ ഡിസൈൻ വിദ്യാർത്ഥികളെ പ്രോത്‌സാഹിപ്പിച്ച്, അവരെ ഭാവിയിൽ കഴിവുള്ള പ്രൊഫഷണലുകളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എൻസെംബിൾ – 2015ൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും എവർ റോളിംഗ് ട്രോഫിയും, ട്രോഫിയും ലഭിക്കും. ബീന കണ്ണൻ സെലബ്രിറ്റി ഫാഷൻ ഷോയിൽ ഒന്നാം സമ്മാനം നേടിയ ടീമിന്റെ വസ്‌ത്ര ഡിസൈനുകൾ അവതരിപ്പിക്കാനും ബാക്ക് സ്‌റ്റേജ് കോ – ഓർഡിനേഷനുള്ള അവസരങ്ങളും ലഭിക്കും. 75,000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനക്കാർക്ക്  50,000 രൂപയും ട്രോഫിയും ലഭിക്കും.

ഫാഷൻ രംഗത്തെ വിദഗ്ദ്ധരടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തുക. എൻസെംബിൾ  – 2015ൽ പങ്കെടുക്കാൻ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗസ്‌റ്റ്  12ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്  ഫോൺ :  98470 50080 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *