ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ


തൃശൂർ: ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഫെഡറൽ ബാങ്ക് ടീമിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചാണ് ഇസാഫ് ബാങ്ക് കിരീടം ചൂടിയത്.


വിജയികൾക്കുള്ള ട്രോഫിയും ക്യാഷ്‌പ്രൈസും തൃശൂർ ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് സി എസ് നാരായണൻ വിതരണം ചെയ്തു. ഇസാഫ് ബാങ്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടീമംഗങ്ങളെ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അനുമോദിച്ചു. ഇസാഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോളിന് സമ്മാനത്തുക കൈമാറി.

online news portal



Sharing is Caring