ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ ഹിമപാതം; 28 പേരെ കണ്ടെത്താനായില്ല

ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലെ ഹിമപാതത്തില്‍ അകപ്പെട്ട 28 പേര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. കാണാതായവരുടെ പട്ടിക നെഹ്‌റു പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ട് രാവിലെ പുറത്തുവിട്ടു. സംഘത്തില്‍ മലയാളികള്‍ ആരുമില്ല.

ഇരുട്ടും മോശം കാലാവസ്ഥയെയും തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. 10 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായി. എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘമാണ് കൊടുമുടി കയറിയത്. 18,000 അടി ഉയരത്തിലുള്ള കൊടുമുടി കയറിയശേഷം തിരിച്ചിറങ്ങുമ്പോള്‍ ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് 17,000 അടി ഉയരത്തില്‍വച്ച് അപകടമുണ്ടായത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *