ടി.കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെ ഓഡിയോ റിലീസും മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും നടന്നു

ഷൈന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബര്‍മുഡയുടെ ഓഡിയോ റിലീസും ഒപ്പം സംഗീത പ്രേമികള്‍ക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും പത്മഭൂഷന്‍ മോഹന്‍ലാലും സംവിധായകന്‍ ജോഷിയും ചേര്‍ന്ന് നിര്‍വഹിച്ചു.

രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചലച്ചിത്ര താരങ്ങളും സംവിധായകരും പങ്കെടുത്ത ചടങ്ങ് താര നിബിഡമായിരുന്നു.ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബര്‍മുഡയില്‍ മോഹന്‍ലാല്‍ ​ഗായകനായി എത്തുന്നു എന്നതാണ് പ്രത്യേകത. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19 ന് തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *