അ
25 രാജ്യങ്ങളുടെ പേരുകൾ അക്ഷരമാല ക്രമത്തിൽ അതിവേഗം ചൊല്ലി ദേശീയ അന്തർദേശീയ റെക്കോർഡുകളിൽ ഇടം നേടിയിരിക്കുകയാണ് 5 വയസ്സുകാരി, അത്തോളി കുനിയിൽ കടവ് സ്വദേശിയായ ഫത്തുവിൻ ദുആ ബഹനാം.
പൂനൂർ വാളേരി ഹവാസ് മുഹമ്മദ്, അത്തോളി
കണ്ടപ്പം കണ്ടി ഡോക്ടർ ഫിഫിന ദമ്പതികളുടെ മകളാണ് ഫത് വിൻ.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്,
കലാംസ് വേൾഡ് റെക്കോർഡ്സ്, കേരള ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുടെ അംഗീകാരവും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു.
നേട്ടത്തിന്റെ ഭാഗമായി റെക്കോർഡ്സ് സംഘടനകളിൽ നിന്നും മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
നിലവിൽ ഒമാനിൽ ജോലി ചെയ്യുന്ന ഫവാസ് മുഹമ്മദ് മെക്കാനിക്കൽ എൻജിനീയറാണ്. മാതാവ് കെ കെ ഫിഫിന ഒമാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ ഡോക്ടറാണ് വിദേശത്ത് ജോലി ചെയ്യുന്നതിനിടയിലും മകളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ചെറുപ്പത്തിലെ പ്രകടിപ്പിച്ച ഓർമ്മ ശക്തിയും ആത്മവിശ്വാസവും ഭാഷാപരമായ കഴിവുകളും ആണ് നേട്ടത്തിനു പിന്നിൽ. കുനിയിൽ കടവ് റിട്ടയേർഡ് ഐ ടി ഐ അധ്യാപകനും,
സ്വതന്ത്ര കർഷകസംഘം ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയുമായ കണ്ടപ്പം കണ്ടി അബ്ദുല്ലത്തീഫ് മാസ്റ്ററുടെയും ഒല്ലികുനി ഷക്കീലയുടെയും പേരക്കുട്ടിയാണ് ഈ കൊച്ചു മിടുക്കി..











