ഹൃദ്രോഗങ്ങള്‍ക്ക് സമഗ്രചികിത്സയൊരുക്കി ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍

ഹൃദയതാളസംബന്ധമായ രോഗങ്ങള്‍ക്ക് സമഗ്രചികിത്സയൊരുക്കി ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍. ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതനസംവിധാനങ്ങളായ ക്രയോഅബ്ലേഷന്‍, സിങ്ക്രനൈസ്ഡ് ലീഡ്‌ലെസ് പേസ്‌മേക്കര്‍ ഘടിപ്പിക്കല്‍ ശസ്ത്രക്രിയ എന്നിവ വിജയകരമായി നടപ്പാക്കിയതിന് ശേഷമാണ് ഹൃദയതാളസംബന്ധമായ തകരാറുകള്‍ക്ക് സമഗ്രചികിത്സ ഉറപ്പ് വരുത്തുന്ന ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍ അവതരിപ്പിക്കുന്നത്. കാര്‍ഡിയാക് സയന്‍സസ് വിഭാഗം കണ്‍സല്‍ട്ടന്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം.

എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയുള്ള ആസ്റ്റർ ഹാർട്ട് റിഥം സെന്റർ ഹൃദയ താളവുമായി ബന്ധപ്പെട്ട എല്ലാവിധ തകരാറുകൾക്കും സമയബന്ധിതമായ രോഗനിർണയവും കൃത്യമായ ചികിത്സയും ഉറപ്പാക്കും. വേഗത്തിലുള്ളതോ മന്ദഗതിയിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പുകൾ നിയന്ത്രിക്കുവാനുള്ള മരുന്നുകൾ, കത്തീറ്റർ നടപടിക്രമങ്ങൾ, ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയ തുടങ്ങിയവ ചികിത്സയിൽ ഉൾപ്പെടുന്നു. ഹൃദയതാളത്തിൽ സംഭവിക്കുന്ന താളപ്പിഴകൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ജീവന് വരെ ഭീഷണിയാകുമെന്ന് ആസ്റ്റർ ഹാർട്ട് റിഥം സെന്റർ ഡയറക്ടർ ഡോ. പ്രവീൺ ശ്രീകുമാർ വിശദീകരിച്ചു.

ഹൃദയതാളപ്പിഴകൾ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ പരിചയസമ്പന്നനായ ഒരു ഹൃദ്രോഗ വിദഗ്ദ്ധന് പരിശോധനയിലൂടെ ഹൃദയതാളത്തിലെ തകരാറ് കണ്ടെത്താനാകും. നെഞ്ചിലെ വിറയൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ് (ടാക്കിക്കാർഡിയ), മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് (ബ്രാഡികാർഡിയ), നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ആരിത്മിയയുടെ ലക്ഷണങ്ങളാണ്. ഉത്കണ്ഠ, ക്ഷീണം, തലകറക്കം, വിയർക്കൽ, ബോധക്ഷയം തുടങ്ങിയവയാണ് ഹൃദയതാളസംബന്ധിയായ തകരാറുകളുടെ പൊതുവായ ലക്ഷണങ്ങൾ. വെൻട്രിക്കുലാർ ഫൈബ്രിലേഷൻ എന്നറിയപ്പെടുന്ന ഒരു തരം അരിത്മിയ രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവുണ്ടാക്കും. നിമിഷങ്ങൾക്കുള്ളിൽ തകർച്ച സംഭവിക്കാം, ഉടൻ തന്നെ വ്യക്തിയുടെ ശ്വസനവും നാഡിമിടിപ്പും നിലയ്ക്കും.

ഹൃദ്രോഗികളുടെ ചികിത്സാപരിചരണത്തിൽ പരിചയസമ്പന്നരായ നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, കാത്ത്‌ലാബ്, ഐസിയുകൾ, വിവിധ വിഭാഗങ്ങളുടെ സേവനം ഉറപ്പ് വരുത്തുന്ന മൾട്ടിഡിസിപ്ലിനറി സമീപനം എന്നിങ്ങനെ കൃത്യമായ രോഗനിർണയവും തുടർചികിത്സയും ഉറപ്പ് വരുത്തിയുള്ള ഏറ്റവും മികച്ച ചികിത്സാരീതിയാകും ആസ്റ്റർ ഹാർട്ട് റിഥം സെന്ററിലെന്ന് കാർഡിയാക് സയൻസ് വിഭാഗം തലവൻ ഡോ. അനിൽകുമാർ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *