അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ വിടുന്നു, ഗോവക്കായി കളിച്ചേക്കും

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയില്‍ നിന്നും മാറി ഗോവ ടീമിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു.

മുംബൈ ടീമില്‍ അവസരങ്ങള്‍ കിട്ടാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെ ഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.

2020-21 സീസണില്‍ മുംബൈയ്ക്കായി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അര്‍ജുന് കളിക്കാന്‍ കഴിഞ്ഞത്. അര്‍ജുന്റെ കരിയറില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ മത്സര സമയം ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എസ്‌ആര്‍ടി സ്‌പോര്‍ട്ട് മാനേജ്‌മെന്റ് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *