രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചാല്‍ മദ്രസകള്‍ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചാല്‍ മദ്രസകള്‍ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ ബൊംഗായ്ഗാവില്‍ ഇന്നലെ ഒരു മദ്രസ ജെസിബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. അല്‍ഖ്വയ്ദ ബന്ധമാരോപിച്ച് ഒരുമാസത്തിനിടെ മൂന്നു മദ്രസകളാണ് അസമില്‍ തകര്‍ത്തത്.

”മദ്രസകള്‍ തകര്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവ ഇത്തരത്തിലുള്ള ജിഹാദികള്‍ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാറിന് വിവരം ലഭിച്ചാല്‍ അത് ഞങ്ങള്‍ തകര്‍ക്കും” – മുഖ്യമന്ത്രി പറഞ്ഞു.

ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അസമില്‍ മദ്രസകള്‍ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.

അതിനിടെ യു.പിയില്‍ അനധികൃത മദ്രസകളുടെ സര്‍വേ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അധ്യാപകരുടെ എണ്ണം, കരിക്കുലം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published.