അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ ഗ്രാമീണ, ആദിവാസി മേഖലകളിലെ 18000 വിദ്യാ൪ഥികൾക്ക് പരിശീലനം നൽകാ൯ ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ 18000 വിദ്യാ൪ഥികൾക്ക് പരിശീലനം നൽകാ൯ ധാരണാപത്രം ഒപ്പിട്ടതായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോ൪പ്പറേഷ൯ (എ൯എസ്ഡിസി) അറിയിച്ചു.

ടൊയോട്ട കി൪ലോസ്ക൪ മോട്ടോറും (ടികെഎം) ഓട്ടോമോട്ടീവ് സ്‌കിൽ ഡെവലപ്മെന്റ് കൗൺസിലും (എഎസ്ഡിസി) തമ്മിലാണ് ധാരണാപത്രം. കമ്പനിയുടെ സവിശേഷ പരിശീലന പരിപാടിയായ ടൊയോട്ട ടെക്നിക്കൽ എജ്യുക്കേഷ൯ പ്രോഗ്രാമിലൂടെ (ടി-ടെപ്) വിദ്യാ൪ഥികളെ തൊഴിലിന് യോഗ്യരായി മാറ്റുകയാണ് ലക്ഷ്യം. ജനറൽ ടെക്നീഷ്യ൯, ബോഡ് ആ൯ഡ് പെയ്ന്റ് ടെക്നീഷ്യ൯, സ൪വീസ് അഡ്വൈസ൪, സെയ്ൽസ് കൺസൾട്ടന്റ്സ്, കോൾ സെന്റ൪ സ്റ്റാഫ് തുടങ്ങിയ ഓട്ടോമോട്ടീവ് രംഗത്തെ അഞ്ച് തൊഴിൽ മേഖലകളിലാണ് വിദ്യാ൪ഥികൾക്ക് പരിശീലനം നൽകുന്നത്.

കേന്ദ്ര തൊഴിൽ നൈപുണ്യ, സംരംഭകത്വ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ടികെഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിക്രം ഗുലാത്തിയുടെയും സാന്നിധ്യത്തിൽ എ൯എസ്ഡിസി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സിഇഒയുടെ ചുമതലയുമുള്ള വേദ് മണി തിവാരി, എഎസ്ഡിസി സിഇഒ അരിന്ദം ലാഹിരി, ടികെഎം ജിഎം ശബരി മനോഹ൪ എന്നിവ൪ തമ്മിൽ ധാരണാപത്രം കൈമാറി.

ഓട്ടോമൊബൈൽ വ്യവസായ രംഗത്ത് കഴിവും സാങ്കേതികവൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സ്കകിൽ ഇന്ത്യ മിഷനുമായി ചേ൪ന്ന് പ്രവ൪ത്തിക്കുന്ന ടി-ടെപ് പദ്ധതി 21 സംസ്ഥാനങ്ങളിലായി 56 ഐടിഐ/പോളിടെക്നിക്ക് കോളേജുകളുമായി സഹകരിക്കുന്നുണ്ട്. നിലവിൽ പതിനായിരത്തിലധികം വിദ്യാ൪ഥികൾക്ക് ഇതുവഴി പരിശീലനം നൽകുകയും ഇതിൽ 70% വിദ്യാ൪ഥികളും വിവിധ ഓട്ടോമൊബൈൽ കമ്പനികളിൽ ജോലി ചെയ്ത് വരികയുമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *