ലഹരി വിരുദ്ധ പ്രചരണ ജാഥ നടത്തി

കോഴിക്കോട് :ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

പൊതു ജനങ്ങളിലേക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിൻ്റെ ഭാഗമായാണ് GCTE വിദ്യാർത്ഥികൾ ഇത്തരമൊരു ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.

മാനാഞ്ചിറയ്ക്ക് ചുറ്റും നടത്തിയ ജാഥ സെൻട്രൽ ലൈബ്രറിയ്ക്ക് മുൻപിൽ ഒത്തുചേരുകയും ഫ്ലാഷ് മോബ് പൊതുജന സമക്ഷത്തിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രചരണ ജാഥ കോളേജ് പ്രിൻസിപ്പൾ ഡോ.സി.കെ ബാബു ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ പ്രിയ കെമാൽ ,അധ്യാപകർ, കോളേജ് എൻ എസ് എസ് വോളണ്ടിയേഴ്സ് ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *