അഫ്ഗാനിസ്താനിൽ പിടിമുറുക്കി അൽ-ഖ്വയ്ദയും ,നിരീക്ഷണം ശക്തമാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

വാഷിങ്ടൺ: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിൽ ഭീകര സംഘടനയായ അൽ-ഖ്വയ്ദ അവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അമേരിക്കയിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. അഫ്ഗാനിൽ അൽ-ഖ്വയ്ദ തിരിച്ച് വരുന്നതിന്റെ സൂചനകൾ ലഭിച്ചുവെന്ന് സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടർ ഡേവിഡ് കോഹൻ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിന്റെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷിത ഇടങ്ങളിലാണ് ഇവർ വീണ്ടും സംഘടിച്ച് തുടങ്ങിയിരിക്കുന്നത്.

വരുന്ന ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ അൽ-ഖ്വയ്ദ പഴയത് പോലെ ശക്തിപ്രാപിക്കുമെന്നും സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാനിൽ 2001ൽ അമേരിക്ക ആധിപത്യം സ്ഥാപിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അൽ-ഖ്വയ്ദയുടെ സാന്നിദ്ധ്യമായിരുന്നു. അമേരിക്കൻ സൈനികർ നടത്തിയ ആക്രമണത്തിൽ അൽ-ഖ്വയ്ദ എന്ന ഭീകര സംഘടനയുടെ ശക്തി ക്ഷയിക്കുകയും ചെയ്തിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെയാണ് അൽ-ഖ്വയ്ദയും തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയത്. 1990കളിൽ താലിബാനുമായി ഏറെ യോജിച്ച് പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയാണ് താലിബാൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *