നടന്‍ സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ആദായ നികുതി വകുപ്പ്​.

ന്യൂഡല്‍ഹി: ബോളിവുഡ്​ നടന്‍ സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ആദായ നികുതി വകുപ്പ്​.സോനു സൂദിന്‍റെ വീട്ടില്‍ കഴിഞ്ഞ മൂന്ന്​ ദിവസമായി നടത്തിയ റെയ്​ഡിനൊടുവിലാണ്​ ആദായ നികുതി വകുപ്പിന്‍റെ പ്രസ്​താവന. ഡല്‍ഹിയില്‍ കെജ്​രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്​മി പാര്‍ട്ടിയുമായി സഹകരിക്കുകയാണെന്ന്​ സോനു സൂദ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു ആദായ നികുതി പരിശോധന.

സോനു സൂദിന്‍റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ വിദേശരാജ്യത്ത്​ നിന്ന്​ ക്രൗഡ്​ ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത്​ ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കിയിട്ടുണ്ട്​. റെയ്​ഡില്‍ നികുതിവെട്ടിപ്പിന്​ സാധൂകരണം നല്‍കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്​. കടലാസ്​ കമ്ബനികളില്‍ നിന്നും വായ്​പയെടുത്തതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന്​ ആദായ നികുതി വകുപ്പ്​ പറയുന്നു.

ഇത്തരത്തില്‍ യഥാര്‍ഥമല്ലാത്ത 20ഓളം ഇടപാടുകള്‍ സോനു സൂദ്​ നടത്തിയിട്ടുണ്ട്​. എത്രത്തോളം നികുതി സോനു സൂദ്​ വെട്ടിച്ചുവെന്നതിനെ സംബന്ധിച്ച്‌​ ഇപ്പോള്‍ പറയാനാകില്ല. എങ്കിലും 20 കോടിയുടെ നികുതിവെട്ടിപ്പെങ്കിലും സോനു സൂദ്​ നടത്തിയിട്ടുണ്ടെന്നാണ്​ അനുമാനമെന്നും ആദായ നികുതി വകുപ്പ്​ അറിയിച്ചു. കോവിഡുകാലത്ത്​ സോനു സൂദ്​ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയിലുള്ള പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *