കൈയ്ക്ക് പരിക്കേറ്റ ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ കുഞ്ചാക്കോ ബോബൻ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങള്‍ മാത്രമല്ല സ്വകാര്യ വിശേഷങ്ങളും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കൈയ്ക്ക് പരിക്കേറ്റ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍. പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തമാശയെന്നോണം ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. നടന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ ആശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒറ്റാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *