കെ.എസ്.ആര്‍.ടി.സിയുടെ ടൂറിസം പദ്ധതിയുടെ കീഴില്‍ മൂന്നാറിലേക്ക് ഒരു യാത്ര

കെ.എസ്.ആര്‍.ടി.സിയുടെ ടൂറിസം പദ്ധതിയുടെ കീഴില്‍ കോട്ടയത്ത് നിന്ന് ആദ്യമായി ദ്വിദിന യാത്ര ,അതും മൂന്നാറിലെ കുളിരിലേയ്ക്ക്. 28, 29 തീയതികളിലായാണ് യാത്ര. മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലെത്തും. മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ലീപ്പര്‍ കോച്ചില്‍ തങ്ങാം. ഫ്ളവര്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, ടി മ്യൂസിയം, ഫോട്ടോ പോയിന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്താം. 1030 രൂപയാണ് നിരക്ക്. ബുക്കിം​ഗ് ആരംഭിച്ചു.

16ന് മലക്കപ്പാറ, 24ന് അഞ്ചുരുളി, നവംബര്‍ 4ന് നെഫര്‍റ്റിറ്റി കപ്പല്‍യാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മലക്കപ്പാറ ട്രിപ്പിന് 720 രൂപയാണ് നിരക്ക്. രാവിലെ 6 ന് പുറപ്പെട്ട് 11 ന് തിരിച്ചെത്തും. തുമ്ബൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കണ്ട് 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിലെത്തി ഷോളയാര്‍ ഡാം കണ്ട ശേഷം മടക്കം. അഞ്ചുരുളി യാത്രയ്ക്ക് 580 രൂപയാണ് നിരക്ക്. രാവിലെ 5.30ന് പുറപ്പെടും. നാടുകാണി, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ആര്‍ച്ച്‌ ഡാം, അഞ്ചുരുളി, അയ്യപ്പന്‍കോവില്‍, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി, കോലാഹലമേട് എന്നിവ സന്ദര്‍ശിച്ച്‌ രാത്രി 9 ന് കോട്ടയത്ത് എത്തും. നെഫര്‍റ്റിറ്റി കപ്പല്‍യാത്രയ്ക്ക് 2949 രൂപയാണ് നിരക്ക്. 10 വയസ് വരെയുള്ളവര്‍ക്ക് 1249 രൂപ. ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരിച്ചെത്തും. വൈകുന്നേരം നാലിന് കപ്പല്‍ പുറപ്പെടും. രണ്ട് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയ ഡിന്നര്‍, ഡി.ജെ പാര്‍ട്ടി എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടാം – 94 95 87 67 23, 85 47 83 25 80 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *