ബീഹാറിൽ വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊന്നു


പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ രക്തം വാര്‍ന്ന് മരിച്ചു

ബിഹാറിലെ സമസ്തിപൂരില്‍ വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സുമൻ കുമാരിയെയാണ് (19) അരവിന്ദ് ഗുപ്ത എന്ന യുവാവ് കൊലപ്പെടുത്തിയത്.കഴിഞ്ഞ അഞ്ച് മാസമായി അരവിന്ദ് മകളെ ഉപദ്രവിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിനു മൊഴി നല്‍കി.


വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊലപ്പെടുത്തുമെന്ന് അരവിന്ദ് ഭീഷണി മുഴക്കിയിരുന്നു.സുമൻ സൈക്കിളില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ അരവിന്ദ് വെടിവയ്ക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ സുമൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് ശേഷം അരവിന്ദ് ഒളിവില്‍ പോയി. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.




Sharing is Caring