മലപ്പുറത്ത് അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് നേര്‍ക്ക് തെരുവുനായയുടെ ആക്രമണം

മലപ്പുറത്ത് അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് നേര്‍ക്ക് തെരുവുനായയുടെ ആക്രമണം. നാലു വയസുകാരിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. സാരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലിങ്ങല്‍ അബ്ദുള്ളക്കുട്ടിയുടെ മകള്‍ അമറിന്‍ മറിയത്തിന് നേര്‍ക്കാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടി വീടിന് മുന്നില്‍ അമ്മയുടെ മടിയിലിരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *