വീട്ടമ്മയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസ് (65)നെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. തുടർന്ന് മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.കുര്യാക്കോസ് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.












