71 ലും മാസ്സാണ് മണിയമ്മ, നേടിയത് പത്തുതരം ഡ്രൈവിംഗ് ലൈസൻസ്

കൊ​​ച്ചി: വ​യ​സ്സ്​ 71 ആ​യെ​ങ്കി​ലും മ​ണി​യ​മ്മ​ക്കു മു​ന്നി​ല്‍ വ​ഴ​ങ്ങാ​ത്ത വ​ള​യ​ങ്ങ​ളി​ല്ല. സ്​​കൂ​ട്ട​ര്‍ മു​ത​ല്‍ ബു​ള്‍​ഡോ​സ​ര്‍ വ​രെ ഏ​തും ഇൗ ​പ്രാ​യ​ത്തി​ലും അ​നാ​യാ​സം അ​വ​ര്‍​ക്കു കീ​​ഴ​ട​ങ്ങും. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി മ​ണി​യ​മ്മ എ​ന്ന രാ​ധാ​മ​ണി ആ​ള​ത്ര ചി​ല്ല​റ​ക്കാ​രി​യ​ല്ല. ഈ ​​പ്രാ​​യ​​ത്തി​​ല്‍ ഏ​​റ്റ​​വു​​മ​​ധി​​കം ലൈ​​സ​​ന്‍​​സു​​ള്ള ഇ​​ന്ത്യ ബു​​ക്ക്​ ഓ​​ഫ് റെ​​ക്കോ​​ഡ്സി​നു​ട​മ​യാ​ണ്. ഒാ​േ​ട്ടാ​റി​ക്ഷ​യും കാ​റ​ും ബ​സും ട്രാ​ക്​​ട​റും ക്രെ​യി​നും റോ​ഡ്​ റോ​ള​റ​ു​മെ​ല്ലാം ഒാ​ടി​ക്കു​ന്നൊ​രു പെ​ണ്‍​ക​രു​ത്ത്. എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 11 ശാ​​ഖ​​യു​​ള്ള എ.​​ടു.​​ഇ​​സ​​ഡ് ഡ്രൈ​​വി​​ങ് സ്കൂ​​ളിെന്‍റ സ്ഥാ​​പ​​ക.

ആ​​ല​​പ്പു​​ഴ അ​​രൂ​​ക്കു​​റ്റി​​യി​​ല്‍​​നി​​ന്ന് ട്രാ​​ന്‍​​സ്പോ​​ര്‍​​ട്ട് ബി​​സി​​ന​​സു​​കാ​​ര​​നാ​​യ ടി.​​വി. ലാ​​ല​െന്‍റ ജീ​വി​ത​പ​ങ്കാ​ളി​യാ​യി 1967ല്‍ ​തോ​​പ്പും​​പ​​ടി​​യി​​ല്‍ ​വ​​ന്നി​റ​ങ്ങി​യ​താ​ണ്​ മ​​ണി​​യ​​മ്മ. 1978ല്‍ ​​കു​​ടും​​ബം ഡ്രൈ​​വി​​ങ് സ്കൂ​​ള്‍ തു​​ട​​ങ്ങി. കാ​റി​െന്‍റ ഡ്രൈ​വി​ങ്​ സീ​റ്റി​ലി​രു​ത്തി ആ​ദ്യ​മാ​യി വ​ള​യം പി​ടി​പ്പി​ച്ച​ത്​ ലാ​ല​ന്‍ ത​ന്നെ. 1981ല്‍ ​ൈ​ഡ്ര​വി​ങ്​ ​ൈല​സ​ന്‍​സ്​ എ​ടു​ത്തു. അ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. അ​​ക്കാ​​ല​​ത്ത് മം​​ഗ​​ളൂ​​രു​​വി​​ല്‍​​നി​​ന്ന്​ എ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഹെ​​വി ലൈ​​സ​​ന്‍​​സും വൈ​​കാ​​തെ സ്വ​​ന്ത​​മാ​​ക്കി. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി ഹെ​​വി ലൈ​​സ​​ന്‍​​സ് ന​​ല്‍​​കി​​ത്തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​മാ​​ണ് ഇ​​വ​​രു​േ​​ട​​ത്.

പി​​ന്നാ​​ലെ ​െഡ്രെ​​വി​​ങ് പ​​ഠി​പ്പി​ക്കാ​ന​ും തു​​ട​​ങ്ങി. 93ല്‍ ​സ്​​കൂ​ട്ട​ര്‍ ലൈ​സ​ന്‍​സ്​ എ​ടു​ത്തു. വ​​ര്‍​​ഷ​​ങ്ങ​​ള്‍​​ക്കു​​മു​​മ്ബാ​​ണ് ക്രെ​​യി​​ന്‍, എ​​ക്​​​സ്​​​ക​​വേ​​റ്റ​​ര്‍, ഫോ​​ര്‍​​ക്​ ലി​​ഫ്റ്റ​​ര്‍, റോ​​ഡ് റോ​​ള​​ര്‍, ട്രാ​​ക്ട​​ര്‍, ട്രെ​​യി​​ല​​ര്‍ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം പ​​ഠി​​ച്ച്‌ ലൈ​​സ​​ന്‍​​സെ​​ടു​​ത്ത​​ത്. നി​​ല​​വി​​ല്‍ ടൂ ​​വീ​​ല​​ര്‍ മു​​ത​​ല്‍ അ​​ത്യ​​ധി​​കം ശ്ര​​ദ്ധ പു​​ല​​ര്‍​​ത്തേ​​ണ്ട​​താ​​യ ഹ​​സാ​​ര്‍​​ഡ്​​​സ് ലൈ​​സ​​ന്‍​​സു​​വ​​രെ മ​​ണി​​യ​​മ്മ​​ക്കു​​ണ്ട്. ഇ​​തി​​നി​​ടെ, 2004ല്‍ ​​ഭ​​ര്‍​​ത്താ​​വിെന്‍റ അ​​പ​​ക​​ട​​മ​​ര​​ണം മ​​ണി​​യ​​മ്മ​​യു​​ടെ ജീ​​വി​​ത​​ത്തി​​ലും ഒ​​രു​​സ​​ഡ​​ന്‍ ബ്രേ​​ക്കി​​ട്ടു.

ഒ​​രു​​വ​​ര്‍​​ഷ​​ത്തോ​​ളം എ​​ല്ലാ​​മു​​പേ​​ക്ഷി​​ച്ച അ​​വ​​ര്‍, വൈ​​കാ​​തെ വീ​​ണ്ടും തി​രി​ച്ചെ​ത്തി. പി​​ന്നീ​​ടാ​​ണ് ഡ്രൈ​​വി​​ങ് സ്കൂ​​ളിെന്‍റ ചു​​മ​​ത​​ല പൂ​​ര്‍​​ണ​​മാ​​യും ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. ഇ​​ന്ന് ഹെ​​വി എ​​ക്വി​​പ്മെന്‍റ് ഇ​​ന്‍​​സ്​​​റ്റി​​റ്റ്യൂ​​ട്ടും ഇ​​തി​​നൊ​​പ്പ​​മു​​ണ്ട്.

മ​​ക്ക​​ളാ​​യ മി​​ല​​നും മി​​നി​​യും മി​​ജു ലാ​​ലും മ​​രു​​മ​​ക്ക​​ളാ​​യ ദീ​​പ​​യും ശി​​വ​​പ്ര​​സാ​​ദും രാ​​ധി​​ക​​യും പേ​​ര​​മ​​ക്ക​​ളു​​മെ​​ല്ലാം ഈ ​​രം​​ഗ​​ത്തു​​ണ്ട്. സം​​സ്ഥാ​​ന​​ത്താ​​ദ്യ​​മാ​​യി ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ ഡി​​പ്ലോ​​മ​​യെ​​ടു​​ത്ത വ​​നി​​ത​​യാ​​ണ് മി​​നി. പേ​​ര​​മ​​ക​​ന്‍ അ​​ര​​വി​​ന്ദ് മി​​ല​​ന്‍ 21ാം വ​​യ​​സ്സി​​ല്‍ 11 ലൈ​​സ​​ന്‍​​സ് നേ​​ടി ഇ​​ന്ത്യ ബു​​ക്​​ ഓ​​ഫ് റെ​​ക്കോ​​ഡ്സി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​താ​​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *