64-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തൃശൂരില്‍ തിരി തെളിയും


n69680687717682754371433e3d1dad2ddcd9180502d3a409bdebdcac5d67c14c49e62551ef89efa29d553c

64-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തൃശൂരില്‍ തിരി തെളിയും. അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.ഇന്ന് രാവിലെ 10 മുതല്‍ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.12 മണിയോടെ തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ആദ്യ സംഘത്തിന് സ്വീകരണം നല്‍കും.


പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്.25000 ത്തില്‍ അധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.ഉച്ചയ്ക്ക് മൂന്നു മണിക്ക് ഊട്ടുപുരയില്‍ പാലുകാച്ചും. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ച്‌ സ്വർണക്കപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃശൂർ നഗരത്തിലെത്തും. തുടർന്ന് കലോത്സവത്തിന്റെ വരവറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും നടക്കും.


25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുക. കലോത്സവത്തിന്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു.10 എസ്‌ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്സികളും സർവീസ് നടത്തും.



Sharing is Caring