റ​​​ഷ്യ ഏ​​​തു നി​​​മി​​​ഷ​​​വും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ല്‍ യു​​​ക്രയ്ൻ

അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ റ​​​ഷ്യ സൈ​​​നി​​​കവി​​​ന്യാ​​​സം ഏ​​​താ​​​ണ്ടു പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ന്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വൃ​​​ത്ത​​​ങ്ങ​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

അ​​​തി​​​ര്‍​​​ത്തി​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ല്‍ ആ​​​യു​​​ധ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ച്ച​​​തി​​​നു പു​​​റ​​​മേ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി. ചാ​​​ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​വും ഊ​​​ര്‍​​​ജി​​​ത​​​മാ​​​ണ്. യു​​​ക്രെ​​​യ്ന്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് റി​​​പ്പോ​​​ര്‍​​​ട്ടി​​​നെ ആ​​​ധാ​​​ര​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ന്‍​​​എ​​​ന്‍ ചാ​​​ന​​​ല്‍ ആ​​​ണു വാ​​​ര്‍​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

1,27,000 റ​​​ഷ്യ​​​ന്‍ പ​​​ട്ടാ​​​ള​​​ക്കാ​​​രെ​​​യാ​​ണു​​ യു​​​ക്രെ​​​യ്ന്‍ അ​​​തി​​​ര്‍​​​ത്തി​​​യോ​​​ടു ചേ​​​ര്‍​​​ന്നു വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1,0,6000 പേ​​​ര്‍ ക​​​ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഡി​​​സം​​​ബ​​​ര്‍ അ​​​വ​​​സാ​​​നം മു​​​ത​​​ലാ​​​ണ് അ​​​തി​​​ര്‍​​​ത്തി​​​യി​​​ലേ​​ക്കു കൂ​​​ടു​​​ത​​​ല്‍ അ​​​യു​​​ധ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ച്ച​​​ത്. ചാ​​​ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ റേ​​​ഡി​​​യോ​​​ക​​ള്‍ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നെ​​​യും നാ​​​റ്റോ സൈ​​​നി​​​കസ​​​ഖ്യ​​​ത്തെ​​​യും ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു റ​​​ഷ്യ​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ന്നും യു​​​ക്രെ​​​യ്ന്‍ വൃ​​​ത്ത​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. യൂ​​​റോ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്ക് അ​​​മേ​​​രി​​​ക്ക​​​യ്ക്കു കാ​​​ര്യ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്നു തെ​​​ളി​​​യിക്കാ​​​നും റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ന്നു.

ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​മെ​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ട് യു​​​ക്രെ​​​യ്ന്‍ വൃ​​​ത്ത​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും നേ​​​ര​​​ത്തേ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. യു​​​ക്രെ​​​യ്നെ നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ല്‍ ചേ​​​ര്‍​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു റ​​​ഷ്യ​​​യെ ചൊ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സം​​​ഘ​​​ര്‍​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​നും റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ര​​​ണ്ടു​​​വ​​​ട്ടം ഓ​​​ണ്‍​​​ലൈ​​​ന്‍ ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ച്ചാ​​​ല്‍ ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​ന്നു ബൈ​​​ഡ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *