30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം. അതേസമയം ഔദ്യോഗിക പരിപാടികള്‍ക്കൊപ്പം പാര്‍ട്ടി പരിപാടികളും അമിത്ഷായുടെ സന്ദര്‍ശന പട്ടികയിലുണ്ട്

കോവളം ഹോട്ടല്‍ റാവിസില്‍ വച്ചാണ് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ 11മണിക്ക് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിശ്ചയിച്ചിട്ടുള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

Spread the love

Leave a Reply

Your email address will not be published.