22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം.

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നായി 5000ലേറെ കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. ആഗസ്ത് എട്ടുവരെയാണ് മേള. 20 കായിക ഇനങ്ങളിലാണ് മത്സരം. ഇന്ന് ഉദ്ഘാടനച്ചടങ്ങ് മാത്രമാണ്. മത്സരങ്ങള്‍ നാളെ തുടങ്ങും. കഴിഞ്ഞതവണത്തെ മേളയില്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ( 22nd Commonwealth Games begin today ).

2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ് നടക്കുന്നത്. മൂന്നാം തവണയാണ് ഇംഗ്ലണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 200 അധികം താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്.

ഗുസ്തി, ബോക്‌സിങ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുളളത്. വനിത ക്രിക്കറ്റിലും, ഹോക്കിയിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പരിക്കുമൂലം വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിരുന്നു. കഴിഞ്ഞ ഗെയിംസില്‍ 193 മെഡലുകളുമായി ആതിഥേയരായ ഓസ്‌ട്രേലിയായിരുന്നു ഒന്നാമത്. മലയാളി താരങ്ങളായ പി.ആര്‍.ശ്രീജേഷ്, ട്രീസ ജോളി, സാജന്‍ പ്രകാശ(നീന്തല്‍ താരം), മുരളി ശ്രീശങ്കര്‍, ആന്‍.സി.സോജന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലുണ്ട്.

214 അംഗ ടീമാണ്. 111 പുരുഷന്മാരും 104 വനിതകളും. 16 കായിക ഇനങ്ങളില്‍ ഇറങ്ങുന്നു. അത്‌ലറ്റിക്‌സില്‍ 32 അംഗ സംഘമാണ്. നീരജ് ചോപ്രയുടെ പിന്മാറ്റവും റിലേ ടീമിലെ മരുന്നടിയും പ്രതീക്ഷയെ ബാധിച്ചു. ഒമ്പത് മലയാളികള്‍ ടീമിലുണ്ട്. ലോങ് ജമ്പ് താരം എം ശ്രീശങ്കര്‍, ട്രിപ്പിള്‍ ജമ്പില്‍ എല്‍ദോസ് പോള്‍ എന്നിവര്‍ പ്രതീക്ഷ പകരുന്നു. ബാഡ്മിന്റണ്‍, ഗുസ്തി, ഹോക്കി, ബോക്‌സിങ്, ഭാരോദ്വഹനം എന്നിവയിലും മെഡല്‍ പ്രതീക്ഷയുണ്ട്. വനിതാ ട്വന്റി 20 ക്രിക്കറ്റിലും ഇന്ത്യ ഇറങ്ങുന്നു.

ലോക ചാമ്പ്യനും രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ താരവുമായ സിന്ധുവില്‍ സ്വര്‍ണപ്രതീക്ഷയുണ്ട്. പുരുഷന്മാരില്‍ യുവതാരം ലക്ഷ്യ സെന്നും മെഡല്‍ സ്വപ്നത്തിലാണ്. ഡബിള്‍സില്‍ സാത്വിക്‌സയ്‌രാജ് രങ്ക റെഡ്ഡി ചിരാഗ് ഷെട്ടി സഖ്യവുമുണ്ട്.

അത്‌ലറ്റിക്‌സ് ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. ബാഡ്മിന്റണ്‍ ടീം മത്സരങ്ങള്‍ നാളെ തുടങ്ങും. ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണ്. ബോക്‌സിങ്ങില്‍ നിഖാത് സറീന്‍, ലവ്‌ലിന ബൊര്‍ഗേഹെയ്ന്‍ സ്‌ക്വാഷില്‍ ജോഷ്‌ന ചിന്നപ്പ ദീപിക പള്ളിക്കല്‍ സഖ്യം, ടേബിള്‍ ടെന്നീസില്‍ മണിക ബത്ര, ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ ബജ്‌രങ് പൂണിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്, ടേബിള്‍ ടെന്നീസില്‍ മണിക ബത്ര എന്നിവരും പ്രതീക്ഷകളാണ്. ഹോക്കി, ക്രിക്കറ്റ് എന്നിവയും മെഡല്‍ സാധ്യതയിലുണ്ട്. ആതിഥേയരായ ബ്രിട്ടനൊപ്പം ഓസ്‌ട്രേലിയ, ജമൈക്ക, ക്യാനഡ ടീമുകളാണ് മേളയിലെ വമ്പന്‍ ടീമുകള്‍. ലോക ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ നടക്കുന്നതിനാല്‍ പ്രമുഖതാരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *