അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേയ്ക്കുള്ള അഭിമുഖത്തിന് 18 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു


ayodhya

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേയ്ക്കുള്ള അഭിമുഖത്തിനായി 18 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതു. ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്. 5,300-ലധികം പേരാണ് സിഇഒ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. ഭരണപരമായ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കാനാണ് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ക്ഷേത്ര പരിസരത്താണ് അഭിമുഖം നടക്കുക.


മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദി സായി ബാബ ട്രസ്റ്റിന്റെ മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുക.രാമക്ഷേത്രത്തിന്റെ ഭരണനിർവഹണം, നടത്തിപ്പ്, വിവിധ പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കേണ്ടത് പുതിയ സിഇഒ ആയിരിക്കും. ക്ഷേത്രത്തിലെ ജീവനക്കാരും അധികൃതരും ഉൾപ്പെട്ടതായി ആരോപണമുള്ള സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സിഇഒയെ നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥി ഹിന്ദു മതവിശ്വാസിയായിരിക്കണമെന്നും ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നയാളായിരിക്കണമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. ശുദ്ധ സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂർണമായും ഒഴിവാക്കുന്നയാളായിരിക്കണമെന്നും നിബന്ധനകളിലുണ്ട്.50നും 70നും ഇടയിൽ പ്രായമുള്ളവരെയാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.


രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആരോപണം ജൂൺ ആദ്യവാരം പുറത്തുവന്നതിനെ തുടർന്നാണ് സിഇഒയെ നിയമിക്കാൻ ട്രസ്റ്റ് അധികൃതർ തീരുമാനിച്ചത്.ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. ആദ്യം 15 ദിവസത്തെ സമയമാണ് അന്വേഷണത്തിനായി അനുവദിച്ചിരുന്നത്. ജൂൺ 23ന് എസ്ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു



Sharing is Caring