
ജോർഡൻ തലസ്ഥാനമായ അമ്മാനില്‍ നടക്കുന്ന 18ാമത് ഏഷ്യൻ യൂത്ത് ഹാൻഡ്‌ബാള്‍ ചാമ്ബ്യൻഷിപ്പില്‍ കുവൈത്തിന് വിജയത്തുടക്കം.ആദ്യ മത്സരത്തില്‍ കുവൈത്ത് ചൈനയെ (28-24) തോല്‍പിച്ചു.
കുവൈത്ത് താരം അബ്ദുല്‍ അസീസ് അല്‍ നജ്ജാറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.കളിക്കാരുടെ പരിശ്രമത്തെയും സാങ്കേതിക നിലവാരത്തെയും കുവൈത്ത് ഡെലിഗേഷന്‍റെ തലവൻ ഖാഇദ് അല്‍ അദ്വാനി പ്രശംസിച്ചു.

ഇറാനും ചൈനയും ഉള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്തെന്നും അദ്ദേഹം വ്യക്തമാക്കി. 2025ല്‍ പോളണ്ടില്‍ നടക്കുന്ന 25ാമത് ജൂനിയർ ഹാൻഡ്‌ബാള്‍ ലോക ചാമ്ബ്യൻഷിപ്പിനുള്ള ഏഷ്യൻ രാജ്യങ്ങളെ ഈ ചാമ്ബ്യൻഷിപ്പില്‍ നിന്ന് െതരഞ്ഞെടുക്കും.
