പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 20 കാരന് എട്ട് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ കോടതി നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.












