ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍


പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 24ന്

ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍. 2022 മുതലുള്ള കണക്കാണിത്. ലോക്‌സഭാംഗമായിരിക്കെ 22 പേരും രാജ്യസഭാംഗമായിരിക്കെ ഏഴ് പേരും എംഎല്‍എയായിരിക്കെ 78 പേരുമാണ് കൂറുമാറിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.2022നും 2026 നും ഇടയില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അടിസ്ഥാനമാക്കിയാണ് കണക്കുകള്‍. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ആരുമില്ല. നാഗാലാന്റിലാണ് ഏറ്റവും കൂടുതല്‍ കൂടുമാറ്റം നടന്നിരിക്കുന്നത്. എംപിമാരോ എംഎല്‍എമാരോ ആയ 32 (29%)പേര്‍ പാര്‍ട്ടി മാറി.


പശ്ചിമബംഗാള്‍ ആണ് രണ്ടാം സ്ഥാനത്തത്. 20 (18%)സാമാജികരാണ് കൂറുമാറിയത്.നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നാണ് കൂടുതല്‍ പേര്‍ കൂറുമാറിയത്. എൻഡിപിപി 25, തൃണമൂൽ 20, കോൺഗ്രസ് 19 എന്നിങ്ങനെയാണ് പാർട്ടി വിട്ട സാമാജികരുടെ കണക്ക്. ആകെ 111 പേരില്‍ 64 (58%)പേരും ഈ പാര്‍ട്ടികളില്‍ നിന്നാണ്. ബിആര്‍എസ്-9, ആംആദ്മി പാര്‍ട്ടി-7, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-7, ശിവസേന (ഉദ്ധവ് താക്കറെ)-6, ജനതാദള്‍ (യുണൈറ്റഡ്)-5, നാഷണല്‍ പീപ്പിള്‍’സ് പാര്‍ട്ടി-4 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിൽ നിന്ന് പാര്‍ട്ടിവിട്ടവരുടെ എണ്ണം.




Sharing is Caring