ഹെഡ്‍മാസ്റ്റര്‍എന്ന ചിത്രത്തിൽ വേറിട്ട ലുക്കിൽ ബാബു ആന്റണി

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ബാബു ആന്റണി . ഇപ്പോഴിതാ വേറിട്ട ഒരു കഥാപാത്രവുമായി എത്തുകയാണ് ബാബു ആന്റണി.

ഹെഡ്‍മാസ്റ്റര്‍എന്ന പുതിയ ചിത്രത്തിലാണ് ബാബു ആന്റണി വേറിട്ട ലുക്കില്‍ എത്തുന്നത്.ലുക്കില്‍ മാറ്റങ്ങളുമായിട്ടാണ് പുതിയ ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുന്നത്.

രാജീവ് നാഥിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ ലുക്ക് ബാബു ആന്റണി നേരത്തെ പങ്കുവെച്ചിരുന്നു. ഇപോഴിതാ പുതിയൊരു ഫോട്ടോ ചിത്രത്തിലേതായി ബാബു ആന്റണി പങ്കുവെച്ചിരിക്കുകയാണ്. കാരൂരിന്റെ ‘പൊതിച്ചോറെ’ന്ന കഥയായി സിനിമയായി എത്തുന്നത്. പ്രധാന അധ്യാപകന്റെ വേഷത്തില്‍ ചിത്രത്തില്‍ തമ്ബി ആന്റണി വേഷമിടുമ്ബോള്‍ മകനായിട്ടാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *