സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാസര്‍കോട് ഒഴികെയുള്ള ജില്ലകള്‍ക്ക് മഞ്ഞ ജാഗ്രത നല്‍കി.

കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *